Sunday, November 6, 2011

സംഗീതം!



സംഗീതം! അറിയുംതോറും അകലുന്ന മഹാസാഗരം
അത് പഠിക്കണം എന്ന മോഹം ഉണ്ടായി.
അങ്ങനെ വീട്ടുകാര്‍ അറിയാതെ! 
ചെന്ന് പെട്ടത്  രാത്രികാലങ്ങളില്‍ കച്ചേരിയും, പകല്‍ പോളിസി പിടിത്തവുമായി നടക്കുന്ന 
ഒരു എല്‍. ഐ. സി. agent - ന്‍റെ മടയില്‍ 
അവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു.. 
കൂലിപ്പണിക്കാരന്റെ മകന്‍റെ കയ്യില്‍ എന്തുണ്ട്.
തലേന്ന് രാത്രിയില്‍ കോണ്‍ക്രീറ്റ് പണിക്കു പോയി കിട്ടിയ, വെള്ളം അടിച്ചും, ചീട്ടു കളിച്ചും  
കളഞ്ഞതിന്റെ ബാക്കി വന്ന വിയര്‍പ്പിന്‍റെ ഗന്ധമുള്ള ഒരു നൂറു രൂപ കാല്‍ക്കല്‍ വച്ച് നമിച്ചു. 
സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തരാന്‍ ആരും ഇല്ലാത്തതു കൊണ്ട് . 
കേട്ടു മറന്ന നാടന്‍ പാട്ടിന്‍റെ രണ്ടു വരി അങ്ങട് അലക്കി..
പാടി മുഴുവിക്കും മുന്‍പ് ചേര്‍ത്ത് പിടിച്ചിട്ടു പറഞ്ഞു 
പഠിച്ചില്ലെങ്കിലും ഫീസ്‌ കൃത്യമായി തരണേ എന്ന്..
അങ്ങനെ സപ്തസ്വരങ്ങളും, വരിശകളും പഠിച്ചു..
കീര്‍ത്തനങ്ങള്‍ പടിക്കാന്‍ തുടങ്ങിയപ്പോള്‍ മാഷ് അത് പറഞ്ഞു..
ഇനി പോളിസി എടുക്കാതെ പഠിപ്പിക്കില്ല എന്ന്...
പിന്നെ മാഷിന്  ജീവനുള്ളതുകൊണ്ട് കബറിടത്തില്‍ മണ്ണ് ഒന്നും വാരി ഇടാന്‍ പറ്റിയില്ല..
അവിടുന്ന് തുടങ്ങിയ യാത്ര   ഇന്നും തുടരുന്നു.
ഇന്ന് ഈ മസ്ക്കറ്റില്‍  വരെ എത്തി നില്‍ക്കുന്നു..

Friday, September 9, 2011

ഓര്‍മ്മയിലെ ഓണം

മനസ്സിന്‍റെ  മണിച്ചെപ്പില്‍ മണ്‍ ചിരാതുകള്‍ മിഴി തുറക്കുന്ന, 
ഓണവെയില്‍ പൊന്നാട ചാര്‍ത്തിയ ഉത്രാട സായം സന്ധ്യക്കപ്പുറം
ബാല്യത്തിന്‍റെ  കളിയരങ്ങിലേക്ക് സ്മൃതിയുടെ കളിവള്ളത്തില്‍ 
തിരുവോണ നാളിലേക്ക്‌ ഒരു സ്വപ്ന യാത്ര...


തിരുവോണ പൂക്കളം ഒരുക്കുവാന്‍ ഇറുതെടുത്ത ആമ്പല്‍ മുട്ടുകള്‍ ഇനിയും മിഴി തുറന്നിട്ടില്ല. തുമ്പയും മുക്കുത്തിയും വാടമാല്ലിയും എല്ലാം തയ്യാറായിരിക്കുന്നു...


ജമന്തി പൂക്കള്‍ അല്പം വാടി തുടങ്ങിയോ എന്നൊരു സംശയം...
അമ്മേ ആ ജമന്തി പൂക്കളില്‍ ഇത്തിരി വെള്ളം തളിക്കുമോ!!


ഉറക്കത്തിന്‍റെ ആലസ്യത്തില്‍ പെട്ടന്നുണര്‍ന്നു പറഞ്ഞതാണ്‌!!


കുറച്ചു നേരത്തേക്ക് എങ്കിലും ഞാന്‍ എന്റെ ഗ്രാമത്തിലൂടെയും
പൂക്കള്‍ ഇറുക്കാന്‍ നടന്ന ഇടവഴികളിലൂടെയും നടന്നു...


ആമ്പല്‍ പൂക്കളെ സ്നേഹിച്ച കൊച്ചു മനസ്സിന്‍റെ ആരും കാണാത്ത, 
ഇരുള്‍ മൂടിയ ഇന്നലെകള്‍ സമ്മാനിച്ച കുറെ ഓര്‍മ്മചിത്രങ്ങളിലൂടെ 
എനിക്ക് തിരികെ പോകാതിരിക്കാന്‍ കഴിഞ്ഞില്ല.


ഒരുനാള്‍ എനിക്ക് എന്‍റെ ഗ്രാമത്തിലേക്ക് തിരികെ പോകണം, സൂര്യ കിരണങ്ങള്‍ അരിച്ചിറങ്ങുന്ന ഇടവഴികളിലൂടെ, തൊടികളിലൂടെ മതിയാവുവോളം നടക്കണം. വയല്‍ ചിറയിലെ തെങ്ങോല തുമ്പില്‍ നിന്നും
പാടത്തെ വെള്ളത്തിലേക്ക് ചാടണം, ചാടിതിമിര്‍ക്കണം. .

പെയ്തു തോര്‍ന്നെങ്കിലും ഇറ്റു വീഴാതെ  ബാക്കി നില്‍ക്കുന്ന  ഇലത്തുമ്പിലെ 
ജലകണങ്ങളില്‍ നിറങ്ങള്‍ ചാലിച്ചു  പ്രകൃതി ഒരുക്കിയ വര്‍ണ്ണ മഴവില്ല്  കാണണം...

യാന്ത്രികമായ ഗള്‍ഫ്‌ ജീവിതത്തില്‍ ഓരോ മലയാളിക്കും 
നഷ്ട്ടപ്പെട്ടുപോയ മധുര സ്മരണകളിലൂടെ ഞാനും സഞ്ചരിക്കുന്നു!!


ഓര്‍മ്മകളിലൂടെ എനിക്ക് നഷ്ട്ടപ്പെട്ടതൊക്കെ ഞാന്‍ സ്വന്തമാക്കുന്നു,
നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളു എങ്കില്‍ പോലും..

Friday, August 19, 2011

നിഷേധി



മഷിത്തണ്ട്

അക്ഷരങ്ങളെ മായ്ച്ചു കളയാം, പക്ഷെ ഓര്‍മകളെ തുടച്ചു നീക്കാന്‍ പറ്റില്ലല്ലോ..

Living Together

Living 2gether എന്ന പുതിയ സംസ്ക്കാരത്തിലേക്ക് മലയാളിയും..

അവിടെ നമുക്ക് നഷ്ട്ടപെട്ടുന്നത് പരസ്പര വിശ്വാസവും, സ്നേഹ ബന്ധങ്ങളും..






കലിയുഗ വാമനന്‍

കറ പുരണ്ട രാഷ്ട്രിയ തoബുരക്കാന്മാരെ ചവിട്ടി താഴ്ത്താന്‍ ഇനിയും കലിയുഗ വാമനന്മാര്‍ പുനര്‍ ജനിക്കെണ്ടിയിരിക്കുന്നു 

ആചാരങ്ങളും അനാചാരങ്ങളും

ആചാരങ്ങളെ കാത്തു സുക്ഷിക്കാം അവശ്യം എങ്കില്‍ മാത്രം

അനാചാരങ്ങളെ ഒഴിവാക്കാം ഈ പുതിയ നൂറ്റാണ്ടില്‍.


പ്രതിഷ്ഠ


കല്ലിനുള്ളിലെ സൌന്ദര്യം. ശില്പിയുടെ മനസ്സും, പ്രകൃതിയുടെ ചായങ്ങളും കൂടിച്ചേരണം--

പിന്നെ അതൊരു പ്രതിഷ്ട്ടയാകണം, ആരാധിക്കാന്‍ കുറെ ആളുകള്‍ വേണം..

പക്ഷെ അത് വില്പനച്ചരക്കാക്കരുത്....

Thursday, July 21, 2011

ദളമര്‍മ്മരം



ദളങ്ങള്‍ കൊഴിഞ്ഞു വീഴും വരെ മാത്രമേ പൂവിനെ സ്നേഹിക്കാന്‍ നമുക്ക് കഴിയു!ചിലത് അങ്ങിനെയാണ് കൊഴിഞ്ഞു വീഴുവോളംആര്‍ക്കോ, എന്തിനോ വേണ്ടി സുഗന്ധം പരത്തി,കണ്ണുകള്‍ക്ക്‌ സുഖം പകര്‍ന്നു,മനസ്സില്‍ പ്രണയത്തിന്‍റെ കുളിര്‍മഴ പെയ്യിച്ചുആരും കാണാതെ പകലിനൊപ്പം പടിയിറങ്ങും.പക്ഷെ അപ്പോഴും മനസ്സില്‍ ഒരു മോഹം ബാക്കി നില്‍ക്കും.ഇനിയുള്ള പ്രഭാതത്തില്‍ എല്ലാ നൈര്‍മല്യതോടും കൂടിഎനിക്ക് മാത്രമായി വിരിയാന്‍ ഒരു പൂമൊട്ട് മാത്രം ബാക്കി നിര്‍ത്തിയിരിക്കുന്നു!! ഒരു പക്ഷെ കാലത്തിന്‍റെ സമ്മാനം ആകാം..അല്ലെങ്കില്‍ ഒരു സ്വപ്നമാകാം...