Sunday, November 6, 2011

സംഗീതം!



സംഗീതം! അറിയുംതോറും അകലുന്ന മഹാസാഗരം
അത് പഠിക്കണം എന്ന മോഹം ഉണ്ടായി.
അങ്ങനെ വീട്ടുകാര്‍ അറിയാതെ! 
ചെന്ന് പെട്ടത്  രാത്രികാലങ്ങളില്‍ കച്ചേരിയും, പകല്‍ പോളിസി പിടിത്തവുമായി നടക്കുന്ന 
ഒരു എല്‍. ഐ. സി. agent - ന്‍റെ മടയില്‍ 
അവശ്യം അറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു.. 
കൂലിപ്പണിക്കാരന്റെ മകന്‍റെ കയ്യില്‍ എന്തുണ്ട്.
തലേന്ന് രാത്രിയില്‍ കോണ്‍ക്രീറ്റ് പണിക്കു പോയി കിട്ടിയ, വെള്ളം അടിച്ചും, ചീട്ടു കളിച്ചും  
കളഞ്ഞതിന്റെ ബാക്കി വന്ന വിയര്‍പ്പിന്‍റെ ഗന്ധമുള്ള ഒരു നൂറു രൂപ കാല്‍ക്കല്‍ വച്ച് നമിച്ചു. 
സംഗീതത്തിന്‍റെ ആദ്യാക്ഷരങ്ങള്‍ പറഞ്ഞു തരാന്‍ ആരും ഇല്ലാത്തതു കൊണ്ട് . 
കേട്ടു മറന്ന നാടന്‍ പാട്ടിന്‍റെ രണ്ടു വരി അങ്ങട് അലക്കി..
പാടി മുഴുവിക്കും മുന്‍പ് ചേര്‍ത്ത് പിടിച്ചിട്ടു പറഞ്ഞു 
പഠിച്ചില്ലെങ്കിലും ഫീസ്‌ കൃത്യമായി തരണേ എന്ന്..
അങ്ങനെ സപ്തസ്വരങ്ങളും, വരിശകളും പഠിച്ചു..
കീര്‍ത്തനങ്ങള്‍ പടിക്കാന്‍ തുടങ്ങിയപ്പോള്‍ മാഷ് അത് പറഞ്ഞു..
ഇനി പോളിസി എടുക്കാതെ പഠിപ്പിക്കില്ല എന്ന്...
പിന്നെ മാഷിന്  ജീവനുള്ളതുകൊണ്ട് കബറിടത്തില്‍ മണ്ണ് ഒന്നും വാരി ഇടാന്‍ പറ്റിയില്ല..
അവിടുന്ന് തുടങ്ങിയ യാത്ര   ഇന്നും തുടരുന്നു.
ഇന്ന് ഈ മസ്ക്കറ്റില്‍  വരെ എത്തി നില്‍ക്കുന്നു..