Saturday, July 24, 2010

എന്‍റെ മഴക്കാലം

മനസ്സിന്‍റെ ചില്ലകളിലേക്ക്‌ മഴയില്‍ കുതിര്‍ന്ന
ബാല്യകാല ഓര്‍മകളുമായി
ഒരു മഴക്കാലം കൂടി വരവായി
മഴയുടെ നേര്‍ത്ത തുള്ളികള്‍
മണിമുത്തുകള്‍ പോലെ
ലോലമായ കൈകളില്‍ ചേര്‍ത്തുവച്ചു
അവളുടെ അരികില്‍ എത്തിയ
ഒരു നനുത്ത രാവിന്‍റെ
സുഖമുള്ള ഓര്‍മകളുമായി
മഴപക്ഷികള്‍ ചിറകടിച്ചുയരുന്നു
മനസ്സിന്‍റെ ഏകാന്തമായ ചെരുവുകളില്‍ ....
നിശബ്ദമായ സ്വപ്നങ്ങള്‍ക്ക് സംഗീതമായും
പിന്നെ പെയ്തു തോര്‍ന്നപ്പോള്‍
മഴവില്ലായി നിറം പകര്‍ന്നും
എവിടെയോ നഷ്ട്ടപെട്ട എന്‍റെ ആ മഴക്കാലം
തിരികെ എത്തിയിരിക്കുന്നു....
പക്ഷെ അവള്‍ മാത്രം ആ മേഘ പാളികള്‍ക്കുള്ളില്‍
എവിടെയോ മറഞ്ഞിരിക്കുന്നു ...
ഒരു പക്ഷെ ആര്‍ദ്രമായ വര്‍ഷം പോലെ അവള്‍
എന്നിലേക്ക്‌ പെയ്തു വീണേക്കാം
പുതിയ സ്വപ്നങ്ങളുമായി .....
പുതിയ പ്രതീക്ഷകളുമായി......
മാഞ്ഞു പോകാം, മറഞ്ഞിരിക്കാം,
പക്ഷെ മറക്കാന്‍ കഴിയുമോ .......

No comments:

Post a Comment