Wednesday, September 22, 2010

ഇതളുകള്‍ കൊഴിഞ്ഞ ചെമ്പകമരം

താഴ്വരകളിലൂടെ തഴുകി ഒഴുകിയെത്തിയ കുളിര്‍കാറ്റില്‍
ചെമ്പക പൂക്കളുടെ മത്തു പിടിപ്പിക്കുന്ന ഗന്ധവും,
ഒഴുകിയെത്തിയ കാട്ടുചോലകള്‍ നിറയെ
കൊഴിഞ്ഞുവീണ ചെമ്പകപൂക്കളും
എന്തിന്‍റെ ഒക്കെയോ പ്രതീകങ്ങള്‍ എന്നപോലെ
എന്നില്‍ ജ്വലിച്ചു നിന്നിരുന്നു.
എത്ര എത്ര സന്ധ്യകള്‍ എന്‍റെ പ്രിയപ്പെട്ടവള്‍ക്കായി
ഞാന്‍ കാത്തു നിന്ന ആ ചെമ്പക മരച്ചുവടും
അതിലെ പൂക്കളും ഇന്നെന്നില്‍ വിഷാദമായി മാറുന്നു.
വിഷാദം വിട പറയുന്ന നാളുകള്‍ ഇനിയും എനിക്കന്യമാണോ?
ഒരുനാള്‍ ആ ചെമ്പക മരച്ചുവട്ടില്‍ മാനം നോക്കി കിടക്കവേ
ആകാശങ്ങളുടെ മുത്തുക്കുടക്ക് കീഴെ മിന്നിത്തിളങ്ങുന്ന
ഒരു താരകം പോലെ, ഒരു നിഗൂഡ സ്വപ്നം പോലെ
അവള്‍ എന്നിലേക്ക്‌ കടന്നെത്തി.
പിന്നെ ഒരു നാള്‍ അവളെയും കൂട്ടി ആ ചെമ്പക മരച്ചുവട്ടില്‍
കളി പറഞ്ഞു ഇരിക്കവേ കുത്തി ഒഴുകിയ
ആ കാട്ടുചോലകളുടെ അഗാധതയിലേക്ക്‌ കൈ വിട്ടുപോയ
എന്‍റെ എല്ലാമായ ആ സ്വപ്ന പ്രണയിനി
ഒരു നിശാ ശലഭമായി ഇന്നും
ആ ചെമ്പക മരച്ചുവട്ടില്‍ എവിടെയോ
എന്നെയും തിരഞ്ഞു പറന്നു അലയുകയാവം..

*****!!!!!കാലത്തിന്‍റെ കണക്കു പുസ്തകത്തില്‍ മറ്റൊരു നഷ്ടസ്വപ്നം കൂടി പൂക്കാതെ, തളിര്‍ക്കാതെ ബാക്കിയാവുന്നു !!!!*****

No comments:

Post a Comment